Logo
Sun, Jun 14, 2026 • 04:34 AM
LIVE TV
Watch

No business videos available

No Middle East videos available

ഗവര്‍ണർ ബി.ജെ.പിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു ; നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 23, 2020
1 min read Updated: June 13, 2026
SHARE:
SAVE: Login to save

ഗവര്‍ണർ ബി.ജെ.പിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു ; നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran   തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ കേരളത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്താനും പ്രമേയം പാസാക്കാനും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഒരു മാസക്കാലമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമം. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന വിഷയമാണ് കൃഷി. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. സംസ്ഥാനത്ത് ഭരണഘടനാപരമായ ഉന്നത പദവി വഹിക്കുന്ന ഗവര്‍ണര്‍, ഔദ്യോഗിക കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10