Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN|  ആര്‍എസ്എസിന്റെ രാഷ്ട്രീയ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്: വി ഡി സതീശന്‍

VD SATHEESAN|   ആര്‍എസ്എസിന്റെ രാഷ്ട്രീയ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്: വി ഡി സതീശന്‍
അധികാര സ്ഥാനത്തിരുന്നുകൊണ്ട് ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും മതേതരത്ത്വം തകര്‍ക്കുന്ന നിലപാടും ഗവര്‍ണര്‍ സ്വീകരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണ നിലപാടില്‍ ഗവര്‍ണര്‍ പോകരുതെന്നും രാജ്ഭവന്‍ രാഷ്ട്രീയ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കര്‍ശന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിനെ ചൊല്ലിയുള്ള പോര് കനക്കുക്കുകയാണ്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.എസ്.യു വ്യക്തമാക്കി. ഗവര്‍ണര്‍ ആര്‍എസ്എസ് വക്താവിനെ പോലെ പെരുമാറുന്നെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അതിനിടെ സര്‍ക്കാര്‍ പരിപാടികളില്‍ വിവാദ ചിത്രം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഇന്നലെ സര്‍വ്വകലാശാല കാമ്പസില്‍ ചട്ടം ലംഘിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആര്‍എസ്എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സെനറ്റ് ഹാളില്‍ നടത്തിയ പരിപാടിയിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ചട്ടലംഘനം നടത്തിയത്. ആര്‍എസ്എസ് അനുകൂല സംഘടനയാണ് പരിപാടിയുടെ സംഘാടകര്‍. മനഃപൂര്‍വം ആര്‍എസ്എസിന്റെ ഭാരതാംബ ചിത്രം വേദിയില്‍ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ട രജിസ്ട്രാര്‍ മാറ്റണമെന്ന് നിര്‍ദേശിച്ചെങ്കിലും സംഘാടകര്‍ തയ്യാറായില്ല. ചിത്രം മാറ്റിയാല്‍ താന്‍ എത്തില്ലെന്ന് ഗവര്‍ണര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ മണിക്കൂറുകള്‍ക്ക് മുമ്പേ സദസിലെത്തിയിരുന്നു. പ്രാദേശിക നേതാക്കള്‍ സര്‍വകലാശാലയ്ക്ക് മുമ്പിലും സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തടിച്ചുകൂടി. ഗവര്‍ണര്‍ എത്തിയതോടെ സംഘ്പരിവാര്‍ മുദ്രാവാക്യങ്ങളുമായാണ് വരവേറ്റത്. ജൂണ്‍ 19ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. നേരത്തെ പരിസ്ഥിതി ദിന പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചത് വിവാദമായിരുന്നു.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in