Logo
Mon, Jul 13, 2026 • 04:08 PM
LIVE TV
Watch

No business videos available

No Middle East videos available

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം സര്‍വകലാശാല പ്രവേശനം ; നിർദേശവുമായി ഗവർണർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 16, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം സര്‍വകലാശാല പ്രവേശനം ; നിർദേശവുമായി ഗവർണർ
കൊച്ചി : കേരളത്തിലെ സർവകലാശാലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച് ചേർത്ത വി.സിമാരുടെ യോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്നു. സ്ത്രീ​ധ​ന സമ്പ്രദായം  ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വിദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​നം നേടുമ്പോള്‍ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും യോഗത്തിന് ശേഷം ഗവർണർ  പ​റ​ഞ്ഞു. സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂ എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വ്യക്തമാക്കി. ഇതിനായി പ്രവേശനസമയത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരായ ബോണ്ടിൽ ഒപ്പ് വെക്കണം. സ്ത്രീധന നിരോധനത്തിനായി ശക്തമായ ക്യാംപയിൻ സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളും ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു. സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ​രീ​തി പി​ന്തു​ട​ര​ണം. വി.സിമാരുടെ യോഗത്തിൽ ക്രിയാത്മകമായ പല നിർദേശങ്ങളും ഉയർന്ന് വന്നുവെന്നും ഈ മാസം 21 ന് തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് നഷ്ട്ടപ്പെട്ട സംഭവത്തിൽ ഇതുവരെയും പരാതി കിട്ടിയിട്ടില്ലന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവർണർ അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10