സര്‍ക്കാരിന്റെ ധവളപത്രം ഇന്ന് നിയമസഭയില്
സംസ്ഥാനത്തെ യഥാര്‍ത്ഥ സാമ്പത്തിക ചിത്രം വ്യക്തമാക്കുന്ന ധവളപത്രം സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഡോ. കെ. എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച നാലംഗ വിദഗ്ധസമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. ഇതോടൊപ്പം സംസ്ഥാനത്തെ സാമ്പത്തികമായി വീണ്ടെടുക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.
ധവള പത്രത്തിന്റെ ചുവടു പിടിച്ചാകും സംസ്ഥാന ബഡ്ജറ്റ് തയ്യാറാക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും. പ്രതിപക്ഷ നേതാവും ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച് തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ എടുത്തേക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള തീരുമാനവും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.