Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KERALA GOVERNMENT| യുപിഎസ്‌സി നല്‍കിയ പട്ടികയ്ക്ക് പുറത്തുള്ളവരെ നിയമിക്കാമോ? നിയമോപദേശം തേടാന്‍ സര്‍ക്കാര്‍; സംസ്ഥാന പോലീസ് മേധാവി നിയമനത്തില്‍ അസാധാരണ നീക്കം

KERALA GOVERNMENT| യുപിഎസ്‌സി നല്‍കിയ പട്ടികയ്ക്ക് പുറത്തുള്ളവരെ നിയമിക്കാമോ? നിയമോപദേശം തേടാന്‍ സര്‍ക്കാര്‍; സംസ്ഥാന പോലീസ് മേധാവി നിയമനത്തില്‍ അസാധാരണ നീക്കം
സംസ്ഥാന പോലീസ് മേധാവി നിയമനത്തില്‍ അസാധാരണ നീക്കവുമായി സര്‍ക്കാര്‍. യുപിഎസ്‌സി നല്‍കിയ പട്ടികയ്ക്ക് പുറത്തുള്ളവരെ നിയമിക്കുന്നതിന് നിയമോപദേശം തേടി സര്‍ക്കാര്‍. ഇന്‍ചാര്‍ജ് ഡിജിപിയെ നിയമിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ തേടുകയാണ്. നിലവില്‍ യുപിഎസ്‌സി നല്‍കിയ പട്ടികയില്‍ ഉള്ള മൂന്നുപേരും സര്‍ക്കാരിന് അനഭിമതരായതോടെയാണ് പുതിയ നിക്കം. സംസ്ഥാന പോലീസ് മേധാവിയാകാനുള്ളവരുടെ കേന്ദ്രത്തിന് നല്‍കിയ പട്ടികയില്‍ സര്‍ക്കാരിന് ഏറ്റവും വേണ്ടപ്പെട്ട എം.ആര്‍ അജിത്കുമാര്‍ ഉണ്ടായിരുന്നു. എഡിജിപി വകുപ്പിലുള്ളവരെ ഒഴിവാക്കി പട്ടിക നല്‍കണമെന്ന് പറഞ്ഞ കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഒടുവില്‍, ഡല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ്‌സി യോഗത്തില്‍ കേരളം നല്‍കിയ 6 പേരുടെ പട്ടികയില്‍ നിന്ന് 3 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക നല്‍കിയത്. പട്ടികയില്‍ സര്‍ക്കാരിന് ഏറ്റവും വേണ്ടപ്പെട്ട എം.ആര്‍ അജിത്കുമാറും മനോജ് എബ്രഹാമും ഇല്ലായിരുന്നു എന്ന് മാത്രമല്ല, സര്‍ക്കാരിന് തീരെ താത്പര്യമില്ലാത്ത നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്ക പട്ടികയില്‍ ഇടംപിടിച്ചത്. 30 ന് രാവിലെ ഓണ്‍ലൈന്‍ വഴി മന്ത്രിസഭായോഗം ചേര്‍ന്നു മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് വാര്‍ത്ത പുറത്തു വരുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in