Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ സുധാകരനെതിരെ അധിക്ഷേപ പോസ്റ്റുമായി ഗവണ്മെന്‍റ് കോളേജ് പ്രിൻസിപ്പൽ; പ്രതിഷേധം

കെ സുധാകരനെതിരെ അധിക്ഷേപ പോസ്റ്റുമായി ഗവണ്മെന്‍റ് കോളേജ് പ്രിൻസിപ്പൽ; പ്രതിഷേധം
  മലപ്പുറം : കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരനെതിരെ  അധിക്ഷേപ പോസ്റ്റുമായി ഗവണ്മെന്‍റ് കോളേജ് പ്രിൻസിപ്പല്‍. മലപ്പുറം ഗവണ്മെന്‍റ് കോളേജ് പ്രിൻസിപ്പൽ ദാമോദരൻ വേങ്ങാടാണ് സംഘപരിവാര്‍ ബന്ധം ആരോപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു രംഗത്തെത്തി. തുടർ ഭരണമുണ്ടായപ്പോൾ കേരളത്തിൽ ഒരു വിഭാഗം സർക്കാർ ജീവനക്കാർ അഹങ്കാരം പുറത്തു കാട്ടുകയാണെന്നും ഒരു സർക്കാർ കോളേജ് പ്രിൻസിപ്പൽ ഇത്തരത്തിൽ തരംതാഴ്ന്നത് അപലപനീയമാണെന്നും കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്‍റ്‌ ഹാരിസ് മുതൂർ പ്രതികരിച്ചു. പിണറായി വിജയനുവേണ്ടിയുള്ള അടിമപ്പണി ഈ പദവിയിൽ ഇരുന്നുകൊണ്ട് വേണ്ടെന്നും ആ സ്ഥാനത്ത് തുടരാൻ അർഹൻ അല്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പലിന്‍റെ ഉത്തരവാദിത്വരഹിതമായ അപക്വ പരാമര്‍ശനത്തിനെതിരെ  അധ്യാപകരില്‍ നിന്നും വിദ്യാർത്ഥികളില്‍ നിന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്. പോസ്റ്റിന് താഴെ പ്രതിഷേധ കമന്‍റുകള്‍ നിറയുകയാണ്.   https://www.facebook.com/Damodaranvengad    

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in