Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക് ലഭിച്ച അംഗീകാരം: രമേശ് ചെന്നിത്തല

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക് ലഭിച്ച അംഗീകാരം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എക്സാലോജിക്ക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടികള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോള്‍ തന്നെ യാതൊരുവിധ അനാവശ്യ ധൃതിയും കാണിക്കാതെ, അവധാനപൂര്‍വ്വം പരിശോധിച്ച് കൃത്യമായ നിയമനടപടി സ്വീകരിക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്. ആ സമീപനത്തെയാണ് സുപ്രീം കോടതി ശരിവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എഫ്.ഐ.ആര്‍ ഇടുതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ഈ നയത്തിന്റെ ഭാഗമായിരുന്നു.

എന്നാല്‍ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന് ആ വിധി നടപ്പാക്കേണ്ടി വന്നത്. ഈ സാഹചര്യത്തിലും പ്രസ്തുത എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടില്ല എന്നത് ഒരു പ്രധാന വസ്തുതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ എടുത്ത എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കുന്നതാണെന്ന നിലപാടാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും വ്യക്തമാകുന്നതെന്ന് വിധി വിലയിരുത്തിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. ചുരുക്കത്തില്‍ ഈ കേസില്‍ വിജിലന്‍സിന്റെ എഫ്.ഐ.ആര്‍ അതേപടി നിലനില്‍ക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പരാതിക്കാരന് തന്റെ വാദങ്ങള്‍ നിരത്താന്‍ അവസരം നല്‍കാന്‍ വേണ്ടിയാണ്. ഏത് കേസിലുമെന്ന പോലെ ഈ കേസിലും നിയമം അതിന്റെ വഴിക്ക് പോകുമെന്നതാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in