Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ദുരന്ത ബാധിതരെ പുനഃരധിവസിപ്പിക്കാതെ സർക്കാര്‍ ഒളിച്ചോട്ടം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസിന്‍റെ നരനായാട്ടിനെതിരെ ടി. സിദ്ദിഖ് എംഎൽഎ

വയനാട് ദുരന്ത ബാധിതരെ പുനഃരധിവസിപ്പിക്കാതെ സർക്കാര്‍ ഒളിച്ചോട്ടം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസിന്‍റെ നരനായാട്ടിനെതിരെ ടി. സിദ്ദിഖ് എംഎൽഎ
  വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനഃരധിവസിപ്പിക്കാതെ ഒളിച്ചോടുന്ന സർക്കാരിന്‍റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പോലീസിന്‍റെ നരനായാട്ടിനെതിരെ ശക്തമായി പ്രതികരിച്ച് ടി. സിദ്ദിഖ് എംഎൽഎ. പോലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയും അക്രമം അഴിച്ചുവിടുകയുമാണ് ചെയ്തത്. യൂത്ത് കോൺഗ്രസിന്‍റെ നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഇത്തരം കാടത്തം നിറഞ്ഞ അക്രമം കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുന്നതിന്‍റെ സൂചന മാത്രമാണിതെന്നും ടി. സിദ്ദിഖ് പറഞ്ഞു. ടി. സിദ്ദിഖ് എംഎൽഎയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം; " യൂത്ത് കോൺഗ്രസിന്‍റെ നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഇത്തരം കാടത്തം നിറഞ്ഞ അക്രമം കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുന്നതിന്‍റെ സൂചന മാത്രമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും ദുരിതബാധിതർ കൂടുതൽ ദയനീയ അവസ്ഥയിലേക്ക് പോകുകയാണ്. കേന്ദ്ര-കേരള സർക്കാരുകൾ അവരുടെ കാര്യത്തിൽ ചെറിയ ഒരു സഹായവും നൽകാൻ തയ്യാറല്ല. ദുരിതബാധിതരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ പൊതുസമൂഹത്തിന് മുന്നിൽ കൈ നീട്ടുകയോ, അല്ലെങ്കിൽ സന്നദ്ധ സംഘടനകൾ നൽകുന്ന സേവനങ്ങളെ ആശ്രയിക്കുകയോ മാത്രമാണ് ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെ സർക്കാരുകൾ..!? ചോദ്യങ്ങൾ ഉയരും, ശക്തമായ പ്രതിഷേധമുണ്ടാകും… യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദേവ്, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡിന്റോജോസ്, മുത്തലിബ് പഞ്ചാര, തുടങ്ങിയവർക്ക് ക്രൂരമായ മർദ്ദനമാണ് ഏറ്റത്".  ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു."

Related articles

See all
Latest News

വയനാട്ടിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം; പി. ​ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ....

Latest News

ദുരന്തത്തിലും ദുരിതം സമ്മാനിച്ച് കെ.എസ്.എഫ്.ഇ; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പണം അടയ...

Latest News

വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന അവഗണന; പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ ലോങ് മാർച്ച്

Latest News

‘എല്ലാവർക്കും നന്ദി’: ശ്രുതി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

Save your stories

Sign in