Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ബെവ് ക്യൂ' ആപ്പിന് ഗുണനിലവാരമില്ലെന്ന് ഗൂഗിൾ; അനുമതി നൽകിയില്ല, സി.പി.എം അനുഭാവിയുടെ കമ്പനിയെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയ ഐ.ടി. സെക്രട്ടറി ശിവശങ്കരന്‍റെ നടപടി വിവാദത്തിൽ

'ബെവ് ക്യൂ' ആപ്പിന് ഗുണനിലവാരമില്ലെന്ന് ഗൂഗിൾ; അനുമതി നൽകിയില്ല, സി.പി.എം അനുഭാവിയുടെ കമ്പനിയെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയ ഐ.ടി. സെക്രട്ടറി ശിവശങ്കരന്‍റെ നടപടി വിവാദത്തിൽ
  മദ്യ വില്‍പ്പനക്കുള്ള ബെവ്കോയുടെ 'ബെവ് ക്യൂ' ആപ്പിന് ഗൂഗിൾ അനുമതി നൽകിയില്ല. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനുള്ള അപേക്ഷ ഗൂഗിൾ തള്ളിക്കളഞ്ഞു. പ്രാഥമികമായ ഗുണനിലവാരം പോലും ആപ്പിന് ഇല്ലെന്നാണ് ഗൂഗിൾ  നല്‍കുന്ന വിശദീകരണം. അതേസമയം ആപ്പ് നിര്‍മ്മിക്കാന്‍ സി.പി.എം അനുഭാവിയുടെ കമ്പനിയെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്. സി.പി.എം അനുഭാവിയായ രജിത് രാമചന്ദ്രൻ ചീഫ് ടെക്നിക്കൽ ഓഫിസറും ഡയറക്ടറുമായ 'ഫെയർ കോഡ്' എന്ന കമ്പനിയെയാണ് ആപ്പ് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.  എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം. കമ്പനിയെ തെരഞ്ഞെടുക്കുന്നതിനായി ഐ.ടി. സെക്രട്ടറി ശിവശങ്കരനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. 27 ഓളം കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തതില്‍ നിന്നും രജിത് രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള 'ഫെയർ കോഡ്'  എന്ന കമ്പനിയെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേസമയം മദ്യവിൽപ്പന വൈകാതിരിക്കാൻ വീണ്ടും സ്വകാര്യ മദ്യലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ. ബാർ ഉടമകളുടെ ലാഭം കുറയാതിരിക്കാൻ ഓൺലൈൻ മദ്യവിൽപ്പനയിൽ  പത്ത് ശതമാനം ടേൺ ഓവർ ടാക്സ് സര്‍ക്കാര്‍ ഒഴിവാക്കി നൽകി. ബാർ ഉടമകളുടെ ലാഭം കുറയാതെ നോക്കലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ ഓരോ ഓൺലൈൻ വിൽപ്പനക്കമുള്ള ഇ ടോക്കണ് 50 പൈസ മാത്രം ഇനി ബാറുകൾ നൽകിയാൽ മതിയാകും.      

Related articles

See all
Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in