ആറുപേരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും ആര് ? സ്വർണ്ണക്കടത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്
Jaihind TV News Report
Jaihind TV Web Desk
December 08, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുടേയും സരിത്തിന്‍റേയും രഹസ്യമൊഴികളില്‍ ആറ് പ്രമുഖര്‍. മജിസ്ട്രേറ്റിന് മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളിലാണ് ആറ് പ്രമുഖരുടെ പങ്കും സഹായങ്ങളും ഇരുവരും വെളിപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമുള്ള ആറു പേരുടെ പങ്ക് മൊഴികളില്‍നിന്നും അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തമായിട്ടുണ്ട്.
ഭരണഘടനാ പദവിയിലുള്ള ഉന്നതനും സ്വര്‍ണ, ഡോളർ കടത്ത് ഇടപാടില്‍ ബന്ധമുള്ളതായി സരിത് മൊഴി നല്‍കിയിരുന്നു. സരിത്തിന്‍റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. ആരോപണവിധേയനായ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഇയാളുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. താമസിയാതെ തന്നെ നേതാവിനെയും ചോദ്യം ചെയ്യലിനു വിളിപ്പിക്കേണ്ടിവരുമെന്നതിനാൽ ഇതിന്‍റെ നിയമവശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
നേതാവ് കൈമാറിയ പണം, അതിനു പകരമായി ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളും സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇടപാടിൽ താൻ നൽകിയ സഹായത്തെക്കുറിച്ച് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിനൊപ്പം ഡോളറാക്കിയ പണത്തിന്‍റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ഇതിൽ ആർക്കൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നുമാണ് അന്വേഷിക്കുന്നത്. നേതാവുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നൽകുന്ന സൂചന.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10