Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത് ; ചെർപ്പുളശേരി – കൊടുവള്ളി സംഘങ്ങൾക്കിടയിലെ കണ്ണിയായ ഫിജാസ് പൊലീസ് പിടിയില്‍

സ്വർണ്ണക്കടത്ത് ; ചെർപ്പുളശേരി – കൊടുവള്ളി സംഘങ്ങൾക്കിടയിലെ കണ്ണിയായ ഫിജാസ് പൊലീസ് പിടിയില്‍
കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പൊലീസിന്‍റെ പിടിയിലായി. പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്‍റെ സഹോദരൻ കൊടുവള്ളി സ്വദേശി ഫിജാസ് (28) ആണ് അറസ്റ്റിലായത്. സ്വർണം കൊണ്ടുവന്നത് സൂഫിയാനു വേണ്ടിയാണെന്നാണു കസ്റ്റംസിനുള്ള സൂചന. ചെർപ്പുളശേരി – കൊടുവള്ളി സംഘങ്ങൾക്കിടയിലെ കണ്ണിയാണു ഫിജാസ്. രാമനാട്ടുകര സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ സൂഫിയാൻ ആണെന്നാണ് പൊലീസ് കരുതുന്നത്. മുൻപും സമാന കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വർണക്കടത്തിനുള്ള വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സഹോദരൻ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കരിപ്പൂരിൽ സുരക്ഷയൊരുക്കാൻ എത്തിയ കൊട്ടേഷൻ‌ സംഘത്തിലെ അഞ്ച് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബാക്കി എട്ട് പേരെ പൊലീസ് പിടികൂടി. ഇനി രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്.  

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖ്യമന്ത്രി...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in