Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിഷുക്കണിയിൽ 'പൊന്ന്' തിളങ്ങുന്നു ;വിഷുദിനത്തിൽ സ്വർണ്ണത്തിന് തീവില; പവൻ 1.13 ലക്ഷം കടന്നു.

വിഷുക്കണിയിൽ 'പൊന്ന്' തിളങ്ങുന്നു ;വിഷുദിനത്തിൽ സ്വർണ്ണത്തിന് തീവില; പവൻ 1.13 ലക്ഷം കടന്നു.
 

കേരളത്തിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഗ്രാമിന് 130 രൂപ വർദ്ധിച്ച് 14,240 രൂപയിലെത്തി. ഇതോടെ പവൻ വില 1,040 രൂപ ഉയർന്ന് 1,13,920 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ മാത്രം 2,120 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ഇന്നത്തെ വിലയനുസരിച്ച് പത്തു ശതമാനം പണിക്കൂലി സഹിതം ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1.29 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,765 രൂപയാണ് വില. വെള്ളി വില ഗ്രാമിന് 15 രൂപ വർദ്ധിച്ച് 270 രൂപയിലുമെത്തി.

യുഎസ്-ഇറാൻ സമാധാന ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന നയതന്ത്ര പ്രതീക്ഷകളാണ് രാജ്യാന്തര വിപണിയെ സ്വാധീനിക്കുന്നത്. ഇസ്‍ലമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും നിലപാടുകളിൽ അയവു വരുത്തിയത് ശുഭപ്രതീക്ഷ നൽകുന്നു. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിൽ താഴെയെത്തുകയും അമേരിക്കൻ കറൻസിയുടെ വിനിമയ നിരക്ക് ഇടിയുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,870 ഡോളർ വരെ എത്തിയെങ്കിലും നിലവിൽ 4,825 ഡോളർ എന്ന നിലയിലാണ്. വെള്ളി വിലയും ആറ് ശതമാനത്തോളം കുതിച്ച് ഔൺസിന് 80 ഡോളറിലെത്തി.സമാധാന ചർച്ചകൾ വിജയിച്ചാൽ രാജ്യാന്തര വിപണിയിൽ ഇനിയും വില വർദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in