ന്യൂയോർക്ക്: 1950-ന് ശേഷം ഭൂമി കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കാണ് ഈ വർഷം ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കടുത്ത മുന്നറിയിപ്പ്. ആഗോളതലത്തിൽ വൻ നാശവിത്തുകൾ വിതച്ച് 'എൽനിനോ' പ്രതിഭാസം അതീവ ശക്തമാകുകയാണെന്ന് യു.എൻ കാലാവസ്ഥാ ഏജൻസിയായ ഡബ്ല്യു.എം.ഒ (WMO) വ്യക്തമാക്കി. മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം എൽനിനോ ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ.
പസഫിക് സമുദ്രം മുൻപെങ്ങുമില്ലാത്ത വിധം വൻതോതിൽ താപം പുറത്തുവിടുന്നതോടെ ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിൽ കവിഞ്ഞ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഭൂമി ഏതാണ്ട് പൂർണ്ണമായും ഉയർന്ന ചൂടിനെ സൂചിപ്പിക്കുന്ന 'ചുവപ്പ് നിറത്തിൽ' ആയിക്കഴിഞ്ഞുവെന്ന് ഭൂമിയുടെ കാലാവസ്ഥാ മാപ്പ് പങ്കുവെച്ചുകൊണ്ട് പ്രമുഖ കാലാവസ്ഥാ വിദഗ്ധൻ റയാൻ മാവ് മുന്നറിയിപ്പ് നൽകി. അമേരിക്ക ഒഴികെയുള്ള ലോകരാജ്യങ്ങളിലെല്ലാം ആഗോളതാപനം ഭീതിജനകമായ രീതിയിൽ ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തും ഈ ആഘാതം തുടരുമെന്നാണ് കണക്കാക്കുന്നത്.
2027 ഫെബ്രുവരി വരെ ഈ പ്രതിഭാസം തുടരുമെന്ന ഡബ്ല്യു.എം.ഒയുടെ ഭയാനകമായ വിലയിരുത്തലിനെ വിദഗ്ധരും ശരിവെക്കുന്നു. മധ്യ, കിഴക്കൻ പസഫിക് മേഖലകളിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് മുതൽ റെക്കോർഡ് 3.7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ ഭയാനകമായ സാഹചര്യത്തെ 'സൂപ്പർ ഡ്യൂപ്പർ എൽനിനോ' എന്നാണ് കാലാവസ്ഥാ വിദഗ്ധനായ ലിയോൺ സൈമൺസ് വിശേഷിപ്പിച്ചത്. 2026-ന്റെ അവസാന മാസങ്ങളിൽ ലോകത്തിന്റെ ഭൂരിഭാഗം സമുദ്രമേഖലകളിലും അനിയന്ത്രിതമായ താപനില ഉയരുമെന്നും ഇത് പ്രകൃതിദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
1950-ന് ശേഷമുള്ള ഏറ്റവും കടുത്ത പ്രഹരം; 'സൂപ്പർ ഡ്യൂപ്പർ എൽനിനോ' ദുരന്ത ഭീഷണിയിൽ ലോകം, ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്
1950-ന് ശേഷമുള്ള ഏറ്റവും കടുത്ത പ്രഹരം; 'സൂപ്പർ ഡ്യൂപ്പർ എൽനിനോ' ദുരന്ത ഭീഷണിയിൽ ലോകം, ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്