Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

AROOR GIRDER ACCIDENT| അരൂരില്‍ പിക്കപ്പ് വാനിന് മുകളില്‍ ഗര്‍ഡര്‍ വീണു; ഒരാള്‍ മരിച്ചു; ദേശീയപാതയില്‍ നിയന്ത്രണം

AROOR GIRDER ACCIDENT| അരൂരില്‍ പിക്കപ്പ് വാനിന് മുകളില്‍ ഗര്‍ഡര്‍ വീണു; ഒരാള്‍ മരിച്ചു; ദേശീയപാതയില്‍ നിയന്ത്രണം
അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ മേഖലയില്‍ ഗര്‍ഡര്‍ അപകടത്തില്‍ വാന്‍ ഡ്രൈവറായ ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീഴുകയായിരുന്നു. മുട്ട കയറ്റിക്കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗര്‍ഡറുകള്‍ പതിച്ചത്. അപകടത്തില്‍ രണ്ട് ഗര്‍ഡറുകളാണ് വീണത്. ഒന്ന് പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗികമായുമാണ് വാഹനത്തിന് മുകളിലേക്ക് പതിച്ചത്. പിക്കപ്പ് വാന്‍ ഗര്‍ഡറിനടിയില്‍ കുടുങ്ങിയ നിലയിലാണ്. മൂന്ന് മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ പ്രവേശനമില്ല. ഈ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ നിന്ന് പൂച്ചാക്കല്‍ വഴിയാണ് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്. അതേസമയം, ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരൂക്കുറ്റി വഴി തിരിഞ്ഞുപോകേണ്ടതാണ്.

Related articles

See all
Latest News

ഇനിയും എത്ര ഇരകള്‍...അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ തുടര്‍ച്ചയാകുന്ന വികസനത്തിന്റെ ഇരകള്‍

Latest News

അരൂര്‍ അപകടം: 'മനുഷ്യ ജീവന് ഒരു വിലയുമില്ലേ?' കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍...

Latest News

സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി; സർക്കാരിനെതിരായ വികാര...

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Save your stories

Sign in