Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ ബിരുദ കോഴ്‌സുകളുടെ സാധ്യതകൾ ചർച്ച ചെയ്‌തു

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ ബിരുദ കോഴ്‌സുകളുടെ സാധ്യതകൾ ചർച്ച ചെയ്‌തു

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (GCTO) സംഘടിപ്പിച്ച “ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026” കണ്ണൂരിൽ സമാപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തൻ പ്രവണതകളും അധ്യാപകരുടെ പങ്കാളിത്തവും ചർച്ച ചെയ്ത പരിപാടിക്ക് സമാപനമായി.

 സമ്മേളനത്തിൽ നാല് വർഷ ബിരുദ കോഴ്‌സിന്റെ സാധ്യതകളും, നേരിടേണ്ടി വരുന്ന വെല്ലുവിളികളും, അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും വിശദമായി ചർച്ച ചെയ്തു. സമാപന സമ്മേളനം കണ്ണൂർ പാർലമെന്റംഗം കെ. സുധാകരൻ എം.പി
 വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. വൈദ്യുതി, പാർലമെന്ററികാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.

കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായ ചടങ്ങിൽ ജി.സി.ടി.ഒ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഗ്ലാഡ്സ്റ്റൺ രാജ് എസ്., പ്രൊഫ. ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഷിനിൽ ജയിംസ് ‘ടീച്ചേഴ്സ് കണക്ട്’ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പ്രൊഫ. രാജേഷ് സി., സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്‌ഫാസ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നടന്ന യാത്രയപ്പ് സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ കൂട്ടായ്മയും ചർച്ചകളും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന വിലയിരുത്തലോടെയാണ് പരിപാടി സമാപിച്ചത്.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in