Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവ്; കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസ് ചീഫ് വിപ്പ്

ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവ്; കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസ് ചീഫ് വിപ്പ്
  ന്യൂഡല്‍ഹി: ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസിന്‍റെ ലോക്സഭാ ഉപനേതാവായി വീണ്ടും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി നിയമനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. അസമിലെ ജോര്‍ഹട്ട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ പാര്‍ട്ടി ചീഫ് വിപ്പായും തിരഞ്ഞെടുത്തു. വിരുദുനഗര്‍ എംപി മാണിക്കം ടാഗോറും കിഷന്‍ഗഞ്ച് എംപി മുഹമ്മദ് ജാവേദും പാര്‍ട്ടി വിപ്പുമാരാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എക്സിലൂടെയാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ലോക്സഭയില്‍  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യാ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in