Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| സർക്കാരിന്‍റെ പൊതുചടങ്ങിൽ ഗണഗീതം പാടിച്ചത് നിന്ദ്യം: രമേശ് ചെന്നിത്തല

RAMESH CHENNITHALA| സർക്കാരിന്‍റെ പൊതുചടങ്ങിൽ ഗണഗീതം പാടിച്ചത് നിന്ദ്യം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അത്യന്തം നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഒരു രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്. കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചനയാണിത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ്. അവിടുത്തെ ഒരു സർക്കാർ ചടങ്ങിൽ, ഹിന്ദുത്വ അജണ്ട ആക്കിയ ആർഎസ്എസ് എന്ന സംഘടനയുടെ സംഘടനാ ഗീതം ആലപിക്കുന്നത് രാജ്യത്തെ എല്ലാ മതേതര സങ്കൽപ്പങ്ങളെയും അട്ടിമറിക്കുന്ന ഒന്നാണ്. ഇത്തരം ഗുരുതരമായ പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സാമാന്യ മര്യാദ കേന്ദ്രസർക്കാർ കാണിക്കണം. ഗണഗീതം ആലപിക്കുക മാത്രമല്ല അത് ഇന്ത്യൻ റെയിൽവേയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള അന്തസ്സ് എല്ലാ സർക്കാർ /ഭരണഘടനാ സ്ഥാപനങ്ങളും കാട്ടേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Save your stories

Sign in