തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോ-ടേം സ്പീക്കറായി ജി. സുധാകരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30-ന് ലോക് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുന്‍ മന്ത്രിയായ ജി. സുധാകരന്‍ നിലവില്‍ അമ്പലപ്പുഴയില്‍ നിന്നുള്ള എംഎല്‍എയാണ്. സിപിഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം ഇക്കുറി നിയമസഭയിലെത്തിയത്.
പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ മുതല്‍ ആരംഭിക്കുകയാണ്. പ്രോ-ടേം സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന്‍ അടക്കമുള്ള അംഗങ്ങള്‍ ജി. സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഇത്തവണത്തെ സഭയിലെ ശ്രദ്ധേയമായ കാഴ്ചയാകും.
സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പുതിയ സ്പീക്കര്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടക്കും. ഈ മാസം 29-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്.
പതിനാറാം കേരള നിയമസഭയുടെ പ്രോ-ടേം സ്പീക്കറായി ജി. സുധാകരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും