Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണി' ; പാര്‍ട്ടി അന്വേഷണത്തിനെതിരെ ജി.സുധാകരന്‍ ; കവിതയിലൂടെ പ്രതിഷേധം

'ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണി' ; പാര്‍ട്ടി അന്വേഷണത്തിനെതിരെ ജി.സുധാകരന്‍ ; കവിതയിലൂടെ പ്രതിഷേധം
തിരുവനന്തപുരം : പാര്‍ട്ടി അന്വേഷണത്തില്‍ പരസ്യപ്രതിഷേധവുമായി ജി.സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലൂടെയാണ് സുധാകരന്റെ പ്രതിഷേധം. 'നേട്ടവും കോട്ടവും' എന്ന പേരില്‍ എഴുതിയ കവിതയില്‍ ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണെന്ന് സുധാകരന്‍ പറയുന്നു. ആകാംഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയില്‍ ജി.സുധാകരനെതിരെ സിപിഎം അന്വേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സുധാകരന്‍ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന സമിതി യോഗത്തിലും   സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു. അമ്പലപ്പുഴയിലെ പ്രചാരണത്തിന് സ്ഥലം മുന്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി സുധാകരനില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം ആണ് പരാതി ഉന്നയിച്ചത്. ചില കേന്ദ്രങ്ങളില്‍ നിന്ന് താന്‍ എസ്ഡിപിഐ ആണെന്ന പ്രചാരണവും ഉണ്ടായെന്നും സലാം പരാതിപ്പെട്ടു. ഇത്തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in