Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാര്‍ട്ടി തന്നെ  കാലുവാരി; കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ട്, സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജി സുധാകരന്‍

പാര്‍ട്ടി തന്നെ  കാലുവാരി; കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ട്, സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജി സുധാകരന്‍
ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. കായംകുളത്ത് മത്സരിച്ചപ്പോള്‍ പാര്‍ട്ടി തന്നെ  കാലുവാരിയെന്നാണ് ജി സുധാകരന്റെ വിമര്‍ശനം. കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കായംകുളത്ത് നടന്ന സോഷ്യലിസ്റ്റ് നേതാവ് പി.എ ഹാരിസ് അനുസ്മരണത്തിലായിരുന്നു പാർട്ടിക്കെതിരെ അദ്ദേഹം വിമർശനം നടത്തിയത്. കായംകുളത്തുകാർ മുഖത്തല്ല, കാലിലേക്കാണു നോക്കുന്നതെന്നു പറഞ്ഞായിരുന്നു അദ്ദേഹം വിമർശനം ആരംഭിച്ചത്. ''എല്ലാവരും കാലുവാരുന്നവരല്ല. അതൊരു കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലയാളുകൾ ഇവിടെയുണ്ട്. ഇപ്പോഴും ഉണ്ട്. നാളെയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നവകേരള സദസിലെ 'രക്ഷാപ്രവര്‍ത്തന'ത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങള്‍ക്കെതിരേയും അടുത്തിടെ ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in