Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം; കേന്ദ്രത്തിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്

മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം; കേന്ദ്രത്തിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ് . സംസ്‌കാര ചടങ്ങുകളില്‍ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. വീഡിയോ ചിത്രീകരണത്തിന് ദൂരദര്‍ശന് മാത്രമായിരുന്നു അനുമതി. ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചുകൊണ്ടിരുന്നത് മന്‍മോഹന്‍ സിങിന്റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ്. മന്‍മോഹന്‍ സിങിന്റെ കുടുംബത്തിന് നല്‍കിയത് മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ്. കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് എന്നും പവന്‍ ഖേര വിവരിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും ദേശീയ പതാക മന്‍മോഹന്‍ സിങിന്റെ ഭാര്യക്ക് കൈമാറിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അല്‍പം സ്ഥലം മാത്രമാണ് സംസ്‌ക്കാര സ്ഥലത്ത് നല്‍കിയത്. പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും പവന്‍ ഖേര ആരോപിച്ചു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in