Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡിനെക്കാള്‍ ഭീകരം ഇന്ധനക്കൊള്ള; ഇന്നും വില കൂട്ടി

കൊവിഡിനെക്കാള്‍ ഭീകരം ഇന്ധനക്കൊള്ള; ഇന്നും വില കൂട്ടി
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നും ഇന്ധനവില  വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ 100.42 രൂപയും തിരുവനന്തപുരത്ത് 102.19  രൂപയും കോഴിക്കോട് 100.68 രൂപയുമായി ഉയര്‍ന്നു. ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്  96.11 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം 96.11 രൂപയും കോഴിക്കോട് 94.71 രൂപയുമാണ് ഡീസലിന്‍റെ ഇന്നത്തെ വില. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍  പിടിച്ചുനിര്‍ത്തിയ ഇന്ധനവില ഫലപ്രഖ്യാപനത്തിന് ശേഷം തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. മഹാമാരിയില്‍ വലയുന്ന ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിയിടുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ആശ്വാസ നടപടി കൈക്കൊള്ളാന്‍ പോലും സര്‍ക്കാരുകള്‍ തയാറാവുന്നില്ല. മഹാമാരിക്കിടയിലെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. അതിനിടെ പാചകവാതകത്തിനും വില വര്‍ധിപ്പിച്ചു. ഇന്ധനവിലക്കയറ്റം നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിച്ചതോടെ നട്ടംതിരിയുകയാണ് ജനം.

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Save your stories

Sign in