Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നികുതിഭാരം കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടുന്നു ; വിവിധ മേഖലകളിൽ ഇന്ധന സബ്സിഡി നൽകണം : വി.ഡി സതീശൻ

നികുതിഭാരം കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടുന്നു ; വിവിധ മേഖലകളിൽ ഇന്ധന സബ്സിഡി നൽകണം : വി.ഡി സതീശൻ
തിരുവനന്തപുരം : ഇന്ധനവിലവർധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.  സംസ്ഥാനത്ത് നികുതിഭാരം കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. സമാനമായ സാഹചര്യത്തിൽ മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ അധിക നികുതി വേണ്ടെന്നുവച്ചിട്ടുണ്ട്. പെട്രോളിയം ഉത്പ്പന്നങ്ങൾ ജി.എസ്ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയും. വിവിധ മേഖലകളിൽ ഇന്ധന സബ്സിഡി നൽകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇന്ധനവില വര്‍ധനവില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട്  എന്‍.ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചേട്ടന്‍ ബാവ അനിയന്‍ ബാവ നയമാണെന്നും എന്‍.ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. അതേസമയം വിലവർധനവില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരിയായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ മറുപടി.സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ തങ്ങളുടെ കയ്യിലാക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും ഇന്ധന വില വര്‍ധനവിന് സംസ്ഥാനങ്ങളല്ല കാരണമെന്നും അദ്ദേഹം മറുപടി നല്‍കി.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യത; പേര് 'മുരാസു'; കേരളത്തിൽ നവംബർ 4 വരെ ശക്തമായ...

Popular News

ചോദ്യങ്ങൾക്ക് 'വീട്ടിൽ പോയി ചോദിക്ക്' എന്ന് പറയുന്നയാൾ താനല്ല, പിണറായി പ്രസംഗിക്കുന്ന വേദി...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in