Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡീസലിന് ഇത് രണ്ടാം സെഞ്ച്വറി ; പെട്രോളിന് ഒരാഴ്ച്ചയില്‍ കൂടിയത് 7 രൂപ

ഡീസലിന് ഇത് രണ്ടാം സെഞ്ച്വറി ; പെട്രോളിന് ഒരാഴ്ച്ചയില്‍ കൂടിയത് 7 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത്  പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ 97 പൈസയാണ് കൂടിയത്. ഡീസലിന് കൂട്ടിയത് ആറ് രൂപ 70 പൈസയുമാണ്. സംസ്ഥാനത്ത് ഡീസൽ ലിറ്ററിന് വീണ്ടും 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ്. അതേസമയം, പാചകവാതക- ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തിയാണ് പ്രതിഷേധിക്കുക. ഏപ്രില്‍ നാലിന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ ഏഴിന് കെപിസിസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും മാർച്ച് നടത്തും.  

Related articles

See all
Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു; ഒക്ടോബർ 10-ന് ജന്തർ മന്തർ...

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Save your stories

Sign in