Logo
Sun, Jun 14, 2026 • 09:59 AM
LIVE TV
Watch

No business videos available

No Middle East videos available

സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്ര; 'പ്രിയദര്‍ശിനി' പദ്ധതി നാളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2026
1 min read
SHARE:
SAVE: Login to save

സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്ര; 'പ്രിയദര്‍ശിനി' പദ്ധതി നാളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ വനിതകള്‍ക്ക് ഏറെ ആശ്വാസമേകുന്ന 'പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി' നാളെ മുതല്‍ യാഥാര്‍ത്ഥ്യമാവുകയാണ്. നാളെ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതി ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്യും. കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാത്തരം ഓര്‍ഡിനറി ബസുകളിലുമാണ് സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായും സൌജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്തുടനീളമുള്ള 3125 കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം സര്‍വീസ് നടത്തുന്ന ബസുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി അവയുടെ മുന്‍വശത്തും വാതിലുകള്‍ക്ക് സമീപവും 'പ്രിയദര്‍ശിനി' എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിക്കുന്ന ജോലി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി സുഗമമായി നടപ്പാക്കുന്നതിനായി കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമായി കെ.എസ്.ആര്‍.ടി.സി. പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

സൗജന്യ യാത്രയാണെങ്കിലും സ്ത്രീകള്‍ക്ക് കണ്ടക്ടര്‍മാര്‍ 'സീറോ ടിക്കറ്റ്' നല്‍കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ഈ ടിക്കറ്റില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകള്‍ അബദ്ധത്തില്‍ സൗജന്യ യാത്രയില്ലാത്ത മറ്റ് ഹയര്‍ ക്ലാസ് ബസുകളില്‍ കയറിയാല്‍, ഈ ബസില്‍ ആനുകൂല്യം ലഭ്യമല്ലെന്ന കാര്യം ജീവനക്കാര്‍ മുന്‍കൂട്ടി അവരെ ബോധ്യപ്പെടുത്തണം. കൂടാതെ സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് സാധാരണ നിലയിലുള്ള ടിക്കറ്റ് നല്‍കണമെന്നും, സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും പരിധിയില്‍ കൂടുതല്‍ ലഗേജ് കൈവശമുണ്ടെങ്കില്‍ അതിനുള്ള ചാര്‍ജ് ഈടാക്കണമെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സാധാരണക്കാരായ വനിതാ യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പ്രിയദര്‍ശിനി പദ്ധതി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10