Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൂണില്‍ പിടിച്ച് ഫോട്ടോയ്ക്കു ശ്രമിച്ചു, കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്നുവീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

തൂണില്‍ പിടിച്ച് ഫോട്ടോയ്ക്കു ശ്രമിച്ചു, കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്നുവീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
ഒരു പിഞ്ചുകുട്ടി പിടിച്ചാല്‍ ഇടിഞ്ഞു വീഴുന്ന തൂണുകളാണോ നമ്മുടെ ടൂറിസം കേന്ദ്രങ്ങളിലുള്ളത്... എന്തു സുരക്ഷയാണ് ഈ വകുപ്പില്‍ ഉള്ളവര്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. നാലു വയസ്സുകാരന്‍ പിടിച്ചാല്‍ വീഴുന്ന ... ഇത്ര ഉറപ്പില്ലാത്ത ഒരു തൂണ്‍ എങ്ങനെയാണ് ഇത്രകാലം കോന്നി ആനക്കൂട്ടില്‍ നിന്നത് എന്നതു തന്നെ അധികൃതരുടെ നിസ്സംഗതയ്ക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കും തെളിവാണ്. ആരാണിതിനൊക്കെ സുരക്ഷാ ലൈസന്‍സു നല്‍കുന്നത് കോന്നി ആനത്താവളത്തില്‍ കുട്ടികളോടൊപ്പം എത്തിയ കുടുംബത്തിനാണ് ഈ ദാരുണസംഭവത്തിന് ഇരയാകേണ്ടിവന്നത് . മാതാപിതാക്കളോടൊപ്പം എത്തിയ നാലുവയസ്സുള്ള കുട്ടിയെ ഈ തൂണിനു സമീപം നിര്‍്ത്തി ഫോട്ടോ എടുക്കുമ്പോഴാണ് ഒരിക്കലും പൊറുക്കാനാവാത്ത ഉത്തരവാദിത്തമില്ലായ്മയുടെ ഇരയാകേണ്ടി വന്നത് അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ അവന്റെ തലയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയിലാണ് ഇവര്‍ ആനത്താവളത്തില്‍ എത്തിയത്. നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെമേലേക്ക് വീണത്. സംഭവത്തിന് പിന്നാലെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in