Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച ഒമ്നി വാനും തമിഴ്‌നാട് സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.. മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ രാജി നാഥ്, രാഹുല്‍ കാഞ്ഞിരംകുളം സ്വദേശികളായ രാജേഷ്, സജിത്ത് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സഞ്ചരിച്ച രജനീഷ്, സാബു, സുനില്‍ എന്നിവരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. മുത്തുപേട്ടയ്ക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലെ സ്വകാര്യ പെട്രോള്‍ പമ്പിന് സമീപം രാവിലെ 6:30 യോാടുകൂടിയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന ഒമ്നി വാനും നാഗപട്ടണത്ത് നിന്ന് എര്‍വാടിയിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇവര്‍ വേളാങ്കണ്ണി പള്ളിയിലേക്ക് പോവുകയായിരുന്നു. തിരുതുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്.. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ തിരുവാരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്നി വാനിലുണ്ടായിരുന്ന ഏഴ് പേരും നിര്‍മ്മാണ തൊഴിലാളികളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വീരയൂര്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. തിരുവാരൂര്‍ എസ്പി കരുണ്‍ കാരാട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി.

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in