റിയോ ഡി ജനെയ്റോ: ഫോര്‍മുല വണ്‍ ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ മക്ലാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ് കിരീടം നേടി. റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പന്‍ രണ്ടാമതായും, റെഡ്ബുള്ളിന്റെ തന്നെ ഇസാക്ക് ഹഡ്ജര്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.
ലാന്‍ഡോ നോറിസിന്റെ ഈ സീസണിലെ മൂന്നാമത്തെ ഗ്രാന്‍പ്രീ വിജയമാണിത്. മുന്‍പ് നടന്ന മെക്സിക്കന്‍ ഗ്രാന്‍പ്രിയോടെ മെഴ്സിഡസിന്റെ കിമി ആന്റോണെല്ലി ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍പട്ടം ഉറപ്പിച്ചിരുന്നു. ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ അഞ്ചാം സ്ഥാനത്താണ് ആന്റോണെല്ലി ഫിനിഷ് ചെയ്തത്. ഈ സീസണില്‍ ഇനി മൂന്ന് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.
ഫോര്‍മുല വണ്‍: ബ്രസീലിയന്‍ ഗ്രാന്‍പ്രീ കിരീടം മക്ലാരന്റെ ലാന്‍ഡോ നോറിസിന്