Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CV Padmarajan passes away| മുന്‍ കെപിസിസി പ്രസിഡന്‍റ് സി.വി. പത്മരാജന്‍ അന്തരിച്ചു

CV Padmarajan passes away|  മുന്‍ കെപിസിസി പ്രസിഡന്‍റ്  സി.വി. പത്മരാജന്‍ അന്തരിച്ചു
  മുന്‍ കെപിസിസി പ്രസിഡന്റും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്‍ അന്തരിച്ചു. കാല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . 94 വയസ്സായിരുന്നു. കെപിസിസി മുന്‍ അധ്യക്ഷനും കെ കരുണാകരന്‍ എകെ ആന്റണി മന്ത്രിസഭകളില്‍ അംഗവുമായിരുന്ന സി.വി. പത്മരാജന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി പാര്‍ട്ടിയെ സ്നേഹിക്കുകയും പ്രവർത്തിക്കുയും ചെയ്തു. പത്മരാജന്‍ വക്കീല്‍ എന്നാണ് അദ്ദേഹം സ്വദേശമായ കൊല്ലത്തും പരിസരങ്ങളിലും അറിയപ്പെട്ടിരുന്നത്. വാര്‍ദ്ധക്യസഹജമായ അവശതകളില്‍ അദ്ദേഹം കുറേക്കാലമായി വിശ്രമജീവിതത്തിലായിരുന്നു . കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈയിലാണ് അദ്ദേഹത്തിന്റെ ജനനം. . അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് എത്തിയ അദ്ദേഹം പൊതു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും തുടര്‍ന്ന് നിയമ ബിരുദം നേടി അഭിഭാഷക ജോലിയിലേയ്ക്കു കടന്നു. എണ്‍പതുകള്‍ വരെ കൊല്ലം ജില്ലയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in