Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ; ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ; ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായതോടെ ബാബുല്‍ സുപ്രിയോ ബിജെപിയില്‍ നിന്നും അകന്നിരുന്നു. തൃണമൂൽ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക്​ ബാനർജി, രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാൻ എന്നിവർ ചേർന്ന്​ ബാബുൽ സുപ്രിയോയെ സ്വീകരിച്ചു. ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്ന്​ പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും അറിയിച്ചു. നടനും പിന്നണി ഗായകനുമായിരുന്ന ബാബുല്‍ സുപ്രിയോ 2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേർന്നത്. അസന്‍സോളില്‍ രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോദി മന്ത്രിസഭകളില്‍ നഗരവികസനം, വനം പരിസ്ഥിതി സഹമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Related articles

See all
Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു; ഒക്ടോബർ 10-ന് ജന്തർ മന്തർ...

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Save your stories

Sign in