Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികള്‍; ഷീറ്റ് കൊണ്ട് മറച്ച് മുംബൈയിലെ ചേരി പ്രദേശങ്ങള്‍

ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികള്‍; ഷീറ്റ് കൊണ്ട് മറച്ച് മുംബൈയിലെ ചേരി പ്രദേശങ്ങള്‍
മുംബൈ: ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ ചേരി പ്രദേശങ്ങളെല്ലാം ഷീറ്റുപയോഗിച്ച് മറയ്ക്കുന്നു. ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികൾ യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോഗിച്ച് മറച്ചത്. ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങൾക്ക് മുന്നിൽ ഷീറ്റുകൾ ഉയർന്നത്. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മൂന്ന് ദിവസത്തെ ഉച്ചകോടിക്കായാണ് മുംബൈയിൽ എത്തിയത്. നഗരത്തിന്‍റെ പല സ്ഥലങ്ങളിലും കൂറ്റൻ ഷീറ്റുകളും പരസ്യ ബോർഡുകളും ഉയർത്തിയിട്ടുണ്ട്. അതേസമയം നടപടി നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരമൊരു ശുചിത്വപരിപാടി തങ്ങള്‍ കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മുംബൈയിലെ ചേരികൾ വിദേശരാജ്യ പ്രതിനിധികളുടെ കാഴ്ച‌യിൽ നിന്ന് മറയ്ക്കാൻ അധികാരികൾ ശ്രമിക്കുന്നതാണെന്നും പ്രദേശവാസികൾ ആരോപിച്ചു. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മൂന്ന് ദിവസത്തെ ഉച്ചകോടിക്കായാണ് മുംബൈയിൽ എത്തിയത്. മുമ്പ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഗുജറാത്ത് സന്ദർശിച്ചപ്പോഴും ചേരി പ്രദേശങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരുന്നു. മോദിയുടെ സ്വന്തം തട്ടകത്തിലെ ചേരി പ്രദേശങ്ങളായിരുന്നു അന്ന് മറച്ചത്. ഇത് വലിയ വിവാദമായിരുന്നു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in