Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്

പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്

സ്നേഹമലർ കൊണ്ട് ഗാനവസന്തം തീർത്ത ദേശീയ ബാലതരംഗം രക്ഷാധികാരി കൂടിയായ ബിച്ചു തിരുമലയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം ചലച്ചിത്ര നടൻ പത്മശ്രീ മധുവിന്.

ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം ആർ തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്കാരം നല്കാൻ തീരുമാനിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ ​ നവംബർ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ, ബഹു. മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ദേശീയ ബാലതരംഗത്തിൻ്റെ "രാകേന്ദു കിരണങ്ങൾ" എന്ന സ്‌മൃതി സായാഹ്ന പരിപാടിയിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്. തദവസരത്തിൽ ബഹു. ആരോഗ്യ,ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ മുരളീധരൻ, ബഹു. സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ. പി സി വിഷ്ണനാഥ്, ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ തുടങ്ങി സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖ വ്യക്തിത്ത്വങ്ങൾ പങ്കെടുക്കും. ദേശീയ ബാലതരംഗം സാംസ്കാരിക വകുപ്പിൻ്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

​അനുസ്മരണ സമ്മേളനത്തെ തുടർന്ന് ബിച്ചു തിരുമലയുടെ തെരഞ്ഞെടുത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി റിഗാറ്റ ഗിരിജാ ടീച്ചർ നേതൃത്ത്വം നൽകുന്ന നൃത്താവിഷ്‌ക്കാരവും മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ്ണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്കർ തുടങ്ങിയ പ്രമുഖ പിന്നണി ഗായകർ നയിക്കുന്ന ഗാനാഞ്ജലിയും ഉണ്ടായിരിക്കും.

കെ മുരളീധരൻ ചെയർമാനായും ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. റ്റി ശരത്ചന്ദ്രപ്രസാദ് ജനറൽ കൺവീനറും ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറായും കല്ലിയൂർ ശശി പ്രോഗ്രാം കോ- ഓർഡിനേറ്ററായും രാകേഷ് ബ്രഹ്മാനന്ദൻ മ്യൂസിക് കോ-ഓർഡിനേറ്ററായും അജയ് തുണ്ടത്തിൽ പിആർഓ ആയും "രാകേന്ദു കിരണങ്ങൾ" സ്വാഗതസംഘം രൂപീകരിച്ചു.

400-ൽ പരം ചലച്ചിത്രങ്ങൾക്കായി അയ്യായിരത്തിലധികം ഗാനങ്ങൾ രചിച്ച ബിച്ചു തിരുമലയുടെ ആദ്യ റിലീസ് ചിത്രം 'അക്കൽദാമ' ആയിരുന്നു. എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ബ്രഹ്മാനന്ദൻ ആലപിച്ച "നീലാകാശവും മേഘങ്ങളും..." എന്ന ഗാന രചനയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുന്നത്. 'സത്യം' എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ച അദ്ദേഹം 'ശക്തി', 'ഇഷ്ടപ്രാണേശ്വരി' തുടങ്ങിയ ചിത്രങ്ങളുടെ കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.
​വിദ്യാർത്ഥിയായിരിക്കുമ്പോൾ 'വല്ലാത്ത ദുനിയാവ്' എന്ന നാടകത്തിന് പാട്ടെഴുതി സംവിധാനം ചെയ്തതിന് കേന്ദ്ര ഗവൺമെന്റ് അവാർഡ് ലഭിക്കുകയുണ്ടായി. നിരവധി നാടകഗാനരചനകൾ അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടി ധാരാളം ലളിതഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 'അനുസരണയില്ലാത്ത മനസ്സ്', 'പുണ്യാഹം' (കവിതാ സമാഹാരം), 'കാലത്തിന്റെ കണക്കുപുസ്തകം' തുടങ്ങി നിരവധി കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്


Related articles

See all
Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Save your stories

Sign in