Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സൂറത്തില്‍ ട്യൂഷന്‍ സെന്ററിന് അഗ്നിബാധ; 19 വിദ്യാര്‍ത്ഥികള്‍ മരിച്ചു

സൂറത്തില്‍ ട്യൂഷന്‍ സെന്ററിന് അഗ്നിബാധ; 19 വിദ്യാര്‍ത്ഥികള്‍ മരിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിംഗ് സെന്ററിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 19 മരിച്ച വിദ്യാര്‍ഥികള്‍ മരിച്ചു. പതിനാലിനും 17 നും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. തക്ഷശില കോംപ്ലക്‌സിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ കുട്ടികളാണിവര്‍. ഒമ്പതാം ക്ലാസ് മുതല്‍ 12 ാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പത്താം ക്ലാസിലേയും 12 ാം ക്ലാസിലേയും ബോര്‍ഡ് പരീക്ഷയ്ക്കായി പരിശീലനം നടത്തിവരികയായിരുന്ന കുട്ടികളാണ് തീപിടിത്തത്തിന് ഇരയായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കുട്ടികള്‍ പലരും ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളില്‍നിന്ന് താഴേക്കു ചാടി. ഇത്തരത്തില്‍ രക്ഷപെടാന്‍ ചാടിയവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വിദ്യാര്‍ഥികള്‍ പലരും താഴേക്കു ചാടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ദൃശ്യമാണ്. തക്ഷശില കോംപ്ലക്‌സിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളില്‍ ആണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 19 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചുവരികയാണ്.

Related articles

See all
Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Save your stories

Sign in