കൊച്ചി: എറണാകുളത്ത് നടന്ന ഫയർഫോഴ്‌സ് ജീവനക്കാരുടെ പൊതു സംഘടനയായ കേരള ഫയർ സർവീസ് അസോസിയേഷന്റെ 44-ാമത് സംസ്ഥാന കൺവെൻഷനോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിൽ ഭരണാനുകൂല പാനലിന് വൻ വിജയം. കഴിഞ്ഞ 10 വർഷമായി ഇടത് അനുഭാവ പാനൽ കൈവശം വെച്ചിരുന്ന സംസ്ഥാന ഭാരവാഹിത്വമാണ് ഇത്തവണ ഭരണാനുകൂല സംഘടന പിടിച്ചെടുത്തത്.
സംസ്ഥാന പ്രസിഡന്റായി കാസർഗോഡ് നിന്നുള്ള ഷൈജിത്ത് കുമാറിനെയും, ജനറൽ സെക്രട്ടറിയായി തിരുവനന്തപുരത്തു നിന്നുള്ള കുമാരലാൽ സി.എസിനെയും തറഞ്ഞെടുത്തു. സതീഷ് മൊകേരിയാണ് പുതിയ ട്രഷറർ. അനിൽകുമാർ ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കും.
ഷജിൽ കുമാർ (കണ്ണൂർ), അബ്ദുൾ കരീം (കോഴിക്കോട്), ഉല്ലാസ് (പാലക്കാട്), അനീഷ് (എറണാകുളം), ജൂബി തോമസ് (കോട്ടയം), ഗോപു (തിരുവനന്തപുരം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കൺവെൻഷനിൽ തിരഞ്ഞെടുത്തു.