Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം ; ഇറാഖില്‍ 52 രോഗികള്‍ വെന്തുമരിച്ചു

കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം ; ഇറാഖില്‍ 52 രോഗികള്‍ വെന്തുമരിച്ചു
ഇറാഖിലെ നസ്‍രിയയിലുള്ള അല്‍- ഹുസൈന്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. 52 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ അതോറിറ്റി വക്താവ് ഹൈദര്‍ അല്‍-സമിലി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വാര്‍ഡിനുള്ളില്‍ നിരവധി രോഗികള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മന്ത്രിമാരുടെയും സെക്യൂരിറ്റി കമാന്‍ഡര്‍മാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദിലും സമാനമായ ദുരന്തമുണ്ടായിരുന്നു. കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് 82 പേരാണ് മരിച്ചത്. കേൊവിഡ് ഐസിയുവിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.  

Related articles

See all
Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Popular News

'നീ ഇത് പൂർണ്ണമായും അർഹിക്കുന്നു'; ബാലൺ ഡി ഓർ നേടിയ ഹാരി കെയ്‌ന് ഹൃദ്യമായ ആശംസകളുമായി വിരാ...

Popular News

ഫ്രാൻസിൽ രണ്ടാംഘട്ട പ്രക്ഷോഭം ശക്തമാകുന്നു; പാരീസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 70,000 സൈനികരെ വ...

Popular News

'ഡിവോഴ്സ് ആയാൽ വളർത്തുമൃഗങ്ങളെ ആര് നോക്കും?'; ചൈനയിൽ വൻ വിഭജന ചർച്ചയ്ക്ക് തിരികൊളുത്തി പുത...

Save your stories

Sign in