ഓം പ്രകാശിന്റെ 'റഡാറില്‍' സിനിമാ താരങ്ങളും; പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തി; കൊച്ചി ലഹരിപാര്‍ട്ടി പുകയുന്നു
Jaihind TV News Report
Jaihind TV Web Desk
October 07, 2024
1 min read
•
Updated: May 13, 2026
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെതിരായ ലഹരിക്കേസ് കൊച്ചിയില്‍ പുകയുമ്പോള്‍ സിനിമാ താരങ്ങളും ചോദ്യമുനയില്‍. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മലയാളം സിനിമാ താരങ്ങളുടെ പേരുകളും പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്.
സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെ പൊലീസ് പിടികൂടിയത്. ബോബി ചലപതി എന്നയാളുടെ പേരില്‍ എടുത്ത മുറിയിലാണ് ഇവര്‍ തങ്ങിയത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് മൊഴി നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ലഹരിക്കേസില്‍ കേസില്‍ ഒന്നാം പ്രതി ശിഹാസിനും ഓം പ്രകാശിനും ഇന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്. പോള്‍ ജോര്‍ജ് വധക്കേസുള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്.
തലസ്ഥാനം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയിലുണ്ട്. ഇതോടെയാണ് പൊലീസ് പരിശോധന നടത്തിയതും കസ്റ്റഡിയിലെടുത്തതും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10