Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ഫയല്‍ അദാലത്ത് 2026': 4,970 ഫയലുകള്‍ തീര്‍പ്പാക്കി; രണ്ടാംഘട്ട അദാലത്ത് ഉടനെന്ന് മന്ത്രി കെ.എ. തുളസി

'ഫയല്‍ അദാലത്ത് 2026': 4,970 ഫയലുകള്‍ തീര്‍പ്പാക്കി; രണ്ടാംഘട്ട അദാലത്ത് ഉടനെന്ന് മന്ത്രി കെ.എ. തുളസി

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പുകളിലെ ഫയല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി സംഘടിപ്പിച്ച 'ഫയല്‍ അദാലത്ത് 2026'-ന്റെ ആദ്യഘട്ടത്തില്‍ 4,970 ഫയലുകള്‍ തീര്‍പ്പാക്കിയതായി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. രണ്ട് വകുപ്പുകളിലുമായി കെട്ടിക്കിടന്ന 52,759 പെന്‍ഡിംഗ് ഫയലുകളില്‍ നിന്നാണ് ഇത്രയും ഫയലുകള്‍ക്ക് അടിയന്തര പരിഹാരമായത്. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി അദാലത്തിന്റെ പുരോഗതിയും സ്ഥിതിവിവരക്കണക്കുകളും മാധ്യമങ്ങളോട് പങ്കുവെച്ചത്.

തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പ്രത്യേക അദാലത്തില്‍ ആകെ പരിഗണിച്ച 666 ഫയലുകളില്‍ 249 എണ്ണം (37%) തീര്‍പ്പാക്കിയതായി മന്ത്രി പറഞ്ഞു. ഇതില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിലെ 519 ഫയലുകളില്‍ 170 എണ്ണവും (33%), പിന്നാക്കക്ഷേമ വകുപ്പിന്റെ 86 ഫയലുകളില്‍ 48 എണ്ണവും (56%) തീര്‍പ്പാക്കി. കൂടാതെ, പിന്നാക്കക്ഷേമ ഡയറക്ടറേറ്റിലെ 61 ഫയലുകളില്‍ 31 എണ്ണത്തിനും (51%) ഈ ഘട്ടത്തില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ പശ്ചാത്തലത്തില്‍, വകുപ്പുകളുടെയും അതിനു കീഴിലുള്ള ഡയറക്ടറേറ്റുകളുടെയും സബ് ഓഫീസുകളുടെയും ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ജൂലൈ 1 മുതല്‍ ഫയല്‍ അദാലത്തിന് തുടക്കമിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. തപാല്‍ നടപടികളും കെട്ടിക്കിടക്കുന്ന ഫയലുകളും കണ്ടെത്തി കൃത്യമായ തിയതി നിശ്ചയിച്ചാണ് ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2019 വരെയുള്ള പഴയ ഫയലുകള്‍, പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ 2026 മേയ് 18 മുതല്‍ ജൂണ്‍ 30 വരെയുള്ള ഫയലുകള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്.

നീതി വൈകുന്നത് വലിയ അനീതിയാണെന്ന തിരിച്ചറിവിലാണ് ഈ ദൗത്യം ആരംഭിച്ചതെന്നും ഫയലുകള്‍ തീര്‍പ്പാക്കുന്നത് ഒരു തുടര്‍പ്രവര്‍ത്തനമാക്കി മാറ്റുമെന്നും കെ.എ. തുളസി കൂട്ടിച്ചേര്‍ത്തു. കേവലം ഫയലുകളുടെ എണ്ണം കുറയ്ക്കുക എന്നതല്ല, മറിച്ച് ജനങ്ങള്‍ക്ക് അര്‍ഹമായ നീതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ എല്ലാ ജില്ലാ ഓഫീസുകളിലും അദാലത്ത് നടന്നുവരികയാണെന്നും ചികിത്സാ സഹായം പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയം ഉള്‍പ്പെടുന്ന ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള ദാക്ഷായണി സ്വയംതൊഴില്‍ വായ്പ പദ്ധതി, ഉന്നതികളുടെ സമഗ്ര വികസനം, ഭവന പദ്ധതികള്‍ തുടങ്ങിയവ അടുത്ത 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഈ വികസന പദ്ധതികള്‍ പൂര്‍ത്തിയായ ശേഷം ഫയല്‍ അദാലത്തിന്റെ രണ്ടാംഘട്ടം നടത്തും. എല്ലാ ജില്ലാ, സബ് ഓഫീസുകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് അദാലത്തിനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗന്‍, വകുപ്പ് ഡയറക്ടര്‍മാര്‍, കെ.എസ്.ബി.സി.ഡി.സി എം.ഡി അഞ്ജു കെ.എസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in