Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU| വിഭജന ഭീതി ദിനാചാരണ സര്‍ക്കുലര്‍: സംഘപരിവാരത്തിന്റെയും ഇടത് സിന്‍ഡിക്കേറ്റിന്റെയും ഗൂഢാലോചനയുടെ ഭാഗമെന്ന് കെ എസ് യു

KSU| വിഭജന ഭീതി ദിനാചാരണ സര്‍ക്കുലര്‍: സംഘപരിവാരത്തിന്റെയും ഇടത് സിന്‍ഡിക്കേറ്റിന്റെയും ഗൂഢാലോചനയുടെ ഭാഗമെന്ന് കെ എസ് യു
വിഭജന ഭീതി ദിനാചാരണ സര്‍ക്കുലര്‍ പുറത്തിറക്കിയത് സംഘപരിവാരത്തിന്റെയും ഇടത് സിന്‍ഡിക്കേറ്റിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന് കെ എസ് യു. മതാധിഷ്ഠിതമായ രാജ്യം വേണമെന്ന് വാദം ഉന്നയിച്ചവരുടെ പിന്മുറക്കാര്‍ പുറത്തിറക്കുന്ന ഉത്തരവുകള്‍ സംഘപരിവാരത്തിന്റെ ആശയങ്ങളെ ഒളിച്ച് കടത്താന്‍ വേണ്ടിയുള്ള ശ്രമമാണെന്നും കെ എസ് യു ആരോപിച്ചു. ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ആചരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് സംഘപരിവാര്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ഗൂഡലോചനയുടെ ഭാഗമാണെന്ന് കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു. വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയിലും കോളേജിലും സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മുന്നില്‍ കെ എസ് യു പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം സി അതുല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Related articles

See all
Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Popular News

കിഫ്ബി വഴി ഊരാളുങ്കലിന് നല്‍കിയത് 218 പദ്ധതികള്‍, പകുതി പദ്ധതികളും പാതി വഴിയില്‍; വൻ തട്ടി...

Popular News

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജു കേസിൽ പ്രതി, FIR രജിസ്റ്...

Save your stories

Sign in