ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; പ്രതി അത്തോളി പോലീസ് കസ്റ്റഡിയില്
മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളിയേരി നാറാത്ത് സ്വദേശി കരുണന്‍ ചാലിനെയാണ് കോഴിക്കോട് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഉള്ളിയേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നവമാധ്യമങ്ങളിലൂടെ കൃത്രിമമായി നിര്‍മ്മിച്ച എഐ (AI) ചിത്രം പ്രദര്‍ശിപ്പിച്ച് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും നാട്ടില്‍ രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്താനും പ്രതി ബോധപൂര്‍വ്വം ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി, സൈബര്‍ സെല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പ് 192, കേരള പോലീസ് ആക്ടിലെ വകുപ്പ് 120 (o) എന്നിവ പ്രകാരമാണ് അത്തോളി പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.