Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിശ്വാസം പോരാ! പുസ്തക വിവാദത്തിൽ ഇ. പി യെ പൂർണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം

വിശ്വാസം പോരാ! പുസ്തക വിവാദത്തിൽ ഇ. പി യെ പൂർണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം
തിരുവനന്തപുരം: പുസ്തക വിവാദത്തിൽ ഇ. പി ജയരാജനെ പൂർണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം സംസ്ഥാന നേതൃത്വം. വിഷയത്തിൽ ഇ. പി ജയരാജനോട് പാർട്ടി വിശദീകരണം തേടിയേക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പാലക്കാട് ഇടത് സ്ഥാനാർഥി യെ കുറിച്ചും, രണ്ടാം പിണറായി സർക്കാരിനെ കുറിച്ചുമുള്ള വിമർശനം പാർട്ടിയിൽ ഒരു വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇ പി ജയരാജന്റെ സ്വകാര്യ ശേഖരത്തിലെ ചിത്രങ്ങൾ പുസ്തകത്തിന്റെ ഭാഗമായത് സംശയം ജനിപ്പിക്കുന്നതാണ് എന്ന് ചില സിപിഎം നേതാക്കൾ പറഞ്ഞു. തെരഞ്ഞടുപ്പ് ദിവസം തന്നെ പുസ്തകത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പുറത്തുവന്ന ഇപിയുടേതെന്ന് പറയപ്പെടുന്ന പുസ്തകത്തിൽ അദ്ദേഹം സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെയുള്ള കാര്യങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. എന്നാൽ ഡിസി ബുക്സിന്റെ പേരിൽ പുറത്തുവന്ന പുസ്തകത്തിന്റെ പകർപ്പ് തന്റേതല്ലെന്ന് ഇ. പി ജയരാജൻ പരസ്യമായി പറഞ്ഞിരിന്നു. 20 ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സിപിഎം ഗൗരവമായി വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in