Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ ഗൂഢാലോചനയെന്ന് പ്രകാശ് ഉയ്‌ക്കെ.

സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ ഗൂഢാലോചനയെന്ന് പ്രകാശ് ഉയ്‌ക്കെ.
 

കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോക്സോയോടൊപ്പം പട്ടികവർഗ പീഡന കുറ്റവും ചുമത്തുമെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരെയും കേസിൽ പ്രതികളാകുമെന്നും വ്യക്തമാക്കിയാണ് പ്രകാശ് ഉയ്‌ക്കെയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിവാഹത്തിന് നേതൃത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും പ്രകാശ് ഉയ്‌ക്കെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കല്യാണം നടത്തിയ സിപിഎം നേതാക്കൾ, കേസിലും വിവാദത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് മദ്ധ്യപ്രദേശ് പൊലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തി.​ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മദ്ധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

കുംഭമേള വൈറൽ താരത്തിന്റെ കല്യാണവാർത്ത അറിഞ്ഞ് സിപിഎം നേതാക്കൾ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,​ എ എ റഹീം എം പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു.ഒപ്പം സർക്കാറിന്റെയും സിപിഎമ്മിന്റെയും പേരിൽ ആശംസകൾ അറിയിക്കുകയും ചെയ്തു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in