രാജ്യത്തെ അതീവ സുരക്ഷാ മേഖലയായ കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ജോലി ചെയ്ത് വരികയായിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിലായി. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ നിര്‍മ്മിച്ചാണ് ഇയാള്‍ അക്കാദമിയില്‍ തങ്ങിയിരുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. ബിപ്ലബ് സോറന്‍ എന്ന പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡും, ബംഗാളിലെ മുര്‍ഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാണ് ഇയാള്‍ അക്കാദമിയില്‍ ജോലി തട്ടിയെടുത്ത് പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജ ആധാറും പോലീസ് സര്‍ട്ടിഫിക്കറ്റും; കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ ബംഗ്ലാദേശി പൗരന്‍ പിടിയിലായി