ആവേശം അതിരുവിട്ടു; കൊല്ലത്ത് ബ്രസീൽ - അർജന്‍റീന ആരാധകര്‍ തമ്മിൽ കൂട്ടത്തല്ല്
Jaihind TV News Report
Jaihind TV Web Desk
November 21, 2022
1 min read
•
Updated: May 18, 2026
കൊല്ലം: ലോകകപ്പ് ഉദ്ഘാടനദിനത്തിൽ ആവേശം അതിരുവിട്ടതോടെ ആരാധകർ പരസ്പരം ഏറ്റുമുട്ടി. കൊല്ലം ശക്തികുളങ്ങരയിലായിരുന്നു ആരാധകക്കൂട്ടം അക്രമാസക്തമായത്. വിവിധ രാജ്യങ്ങളുടെ ആരാധകർ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലിക്കിടെയായിരുന്നു കൂട്ടയടി. ബ്രസീൽ - അർജന്‍റീന ആരാധകരാണ് തമ്മിൽ തല്ലിയത്. ബ്രസീൽ ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കില്ലെന്ന നിലപാടിലായിരുന്നു ശക്തികുളങ്ങര പൊലീസ്. എന്നാൽ ദൃശ്യങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ കേസ് എടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10