Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.എം.ആര്‍.എല്‍-എക്‌സാലോജിക് റെയ്ഡിനിടെയുണ്ടായ ആക്രമണം: ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ ഇ.ഡി

സി.എം.ആര്‍.എല്‍-എക്‌സാലോജിക് റെയ്ഡിനിടെയുണ്ടായ ആക്രമണം: ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ ഇ.ഡി

കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ഇ.ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ സംഘടിത ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടേക്കും. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച മാതൃക മുന്‍നിര്‍ത്തിയാണ് ഇ.ഡിയുടെ ഈ നീക്കം.

തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് കൊച്ചിയിലെ ഇ.ഡി ഉന്നത ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ആക്രമണത്തിന് ഇരയായ നാല് ഇ.ഡി ഉദ്യോഗസ്ഥര്‍, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍, കൂടാതെ റെയ്ഡിന് സാക്ഷികളായി ഇ.ഡി ഒപ്പം കൂട്ടിയിരുന്ന രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളാണ് പോലീസ് ശേഖരിച്ചത്.

റെയ്ഡ് ആരംഭിച്ച് ആദ്യത്തെ മൂന്ന് മണിക്കൂര്‍ വരെ പ്രതിഷേധങ്ങളൊന്നും ഉണ്ടാകാതിരുന്ന സ്ഥലത്തേക്ക്, പിന്നീട് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിതമായി എത്തിയതെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ഏജന്‍സി സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ സി.പി.എം നേതാക്കളുടെ മൊബൈല്‍ ഫോണ്‍ കോള്‍ രേഖകളും വാട്സാപ്പ് ചാറ്റുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവും ഇ.ഡി ഉന്നയിക്കും.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ നിലവില്‍ 25 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും, നടന്നത് സ്വാഭാവികമായ ഒരു പ്രതിഷേധമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള സംഘടിത ആക്രമണമാണെന്നും നിരീക്ഷിച്ചിരുന്നു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in