Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

373 മണ്ഡലങ്ങളില്‍ ഇ.വി.എമ്മില്‍ ക്രമക്കേട്: രേഖപ്പെടുത്തിയ വോട്ടിലും എണ്ണിയ വോട്ടിലും പൊരുത്തക്കേടുകള്‍; മറുപടി പറയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

373 മണ്ഡലങ്ങളില്‍ ഇ.വി.എമ്മില്‍ ക്രമക്കേട്: രേഖപ്പെടുത്തിയ വോട്ടിലും എണ്ണിയ വോട്ടിലും പൊരുത്തക്കേടുകള്‍; മറുപടി പറയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍
കുറഞ്ഞത് 370 മണ്ഡലങ്ങളിലെങ്കിലും ഇവിഎമ്മുകളില്‍ ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും ക്രമക്കേടുണ്ടെന്ന് ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റിന്റെ റിപ്പോര്‍ട്ട്. ആദ്യ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ കൂടുതല്‍ എണ്ണപ്പെട്ടുവെന്നും. ബാക്കിയുള്ളതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കാഞ്ചിപുരം, ധര്‍മപുരി, ശ്രീപെരുമ്പദുര്‍, ഉത്തര്‍പ്രദേശിലെ മധുര, ബിഹാറിലെ ഔറംഗബാദ്, അരുണാചല്‍ പ്രദേശിലെ അരുണാചല്‍ വെസ്റ്റ് മണ്ഡലം എന്നിവിടങ്ങളില്‍ ആകെ വോട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ടു. ത്രിപുര വെസ്റ്റ്, കോണ്‍ഝാര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് എണ്ണിയതെന്നുമാണ് ദി ക്വിന്റിന്റെ കണ്ടെത്തല്‍. വോട്ടെണ്ണല്‍ ദിനം മുതല്‍ നാല് ദിവസം ഇന്ത്യയിലെ ലോക്സഭാ മണ്ഡലങ്ങളുടെ റിസള്‍ട്ടുകള്‍ പരിശോധിച്ചാണ് ക്വിന്റ് ടീം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 27ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കി മാധ്യമസ്ഥാപനം ഇമെയില്‍ അയച്ചെങ്കിലും മറുപടി പിന്നെ തരാമെന്ന് പറഞ്ഞൊഴിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഒന്നു മുതല്‍ നാല് വരെ ഘട്ടങ്ങളിലെ മൊത്തം പോള്‍ ചെയ്ത വോട്ട് സംബന്ധിച്ച ടിക്കര്‍ ചോദ്യം ഉന്നയിച്ചതിന് ശേഷം അപ്രത്യക്ഷമായതായി ക്വിന്റ് ആരോപിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം പൂര്‍ണമായി ലഭിക്കാത്തതു കൊണ്ടാകാം എണ്ണിയ വോട്ടുകളുടെ എണ്ണം കൂടിയതെന്നും അങ്ങനെയെങ്കില്‍ നിരവധി മണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിയ വോട്ടുകളേക്കാള്‍ കൂടുതലാണെന്ന കണക്കും പുറത്തു വിടുന്നു. എങ്കില്‍ ഇവിടെ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് മാസം ഒന്ന് കഴിഞ്ഞിട്ടും പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഓരോ ഈ രണ്ട് മണിക്കൂറിലും നല്‍കേണ്ട പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് ഇനിയും കൃത്യമായി ശേഖരിച്ച് ഈ അവ്യക്തത നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്നതും ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.   റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം: https://www.thequint.com/news/india/lok-sabha-election-results-2019-mismatch-in-votes-polled-and-counted-in-evm-on-multiple-seats?fbclid=IwAR3PTAiskJRu5CnH6gjvkMETRS2CxEoDCy48hfzCoRJ8EjKyMSSXdjPUdS0

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in