Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനിതാപ്രവർത്തകരെപ്പോലും ക്രൂരമായി തല്ലിച്ചതച്ചു ; അക്രമത്തിന് പിന്നില്‍ പൊലീസിലെ ശിവരഞ്ജിത്തുമാരെന്ന് കെ.എസ്.യു

വനിതാപ്രവർത്തകരെപ്പോലും ക്രൂരമായി തല്ലിച്ചതച്ചു  ; അക്രമത്തിന് പിന്നില്‍ പൊലീസിലെ ശിവരഞ്ജിത്തുമാരെന്ന് കെ.എസ്.യു
  തിരുവനന്തപുരം : സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരുടെ തലതല്ലിപ്പൊളിച്ചത് പൊലീസിലെ ശിവരഞ്ജിത്തുമാരെന്ന് കെ.എസ്‌‌.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. നെയിം ബോര്‍ഡ് മാറ്റിയവരാണ് സമരക്കാർക്കെതിരെ ക്രൂര മർദനം അഴിച്ചുവിട്ടത്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. നെയിംബോർഡ് ഇല്ലാത്ത പോലീസുകാരാണ് ക്രൂരമായ അക്രമം അഴിച്ചുവിട്ടത്. പിണറായിയുടെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കില്ല. നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധിക്കുമെന്നും കെ.എം അഭിജിത്ത് പറഞ്ഞു. പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവർത്തകർക്ക് തലയ്ക്ക് പരിക്കേറ്റു. വനിതാപ്രവർത്തകർക്കുനേരെയും പുരുഷ പൊലീസുകാരുടെ ആക്രമണം ഉണ്ടായി. അസഭ്യം പറയുകയും ലാത്തി കൊണ്ട് വനിതാപ്രവർത്തകരുടെ വയറ്റില്‍ കുത്തുകയും ചെയ്തതായി പ്രവർത്തകർ പരാതിപ്പെട്ടു. തലയ്ക്ക് അടിക്കരുതെന്ന നിർ‌ദേശം മറികടന്നായിരുന്നു ലാത്തിച്ചാർ‌ജ്. നേതാക്കളെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്മാരായ നബീല്‍ കല്ലമ്പലം, സ്നേഹ, എന്‍.എസ്.യു ദേശീയ കോർഡിനേറ്റർ എറിക് സ്റ്റീഫന്‍ എന്നിവർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

Related articles

See all
Popular News

കോവളം പീഡനക്കേസ്: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥന് കൈമാറി; സംഘം ഇന്ന് ആന്ധ്രപ്രദേശിലേക്ക്

Popular News

കോട്ടയം കുമളി ദേശീയപാതയിൽ ദാരുണാപകടം; സ്കൂട്ടർ ബസിനടിയിലേക്ക് തെറിച്ചുവീണ് രണ്ട് യുവതികൾക്...

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Save your stories

Sign in