Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തു; ഏതറ്റംവരെയും പോകുമെന്നതിന് 'കാഫിർ' തെളിവ്, ഷാഫി പറമ്പിൽ

സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തു; ഏതറ്റംവരെയും പോകുമെന്നതിന് 'കാഫിർ' തെളിവ്, ഷാഫി പറമ്പിൽ
  കോഴിക്കോട്: സംസ്ഥാന സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തെന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. കെഎസ്‌യു ജില്ലാ പഠന ക്യാമ്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പസുകളിലും ഈ വികാരം ശക്തമാണെന്നതിന്‍റെ തെളിവാണ് സർവകലാശാല യൂണിയൻ, സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്കുണ്ടായ തിരിച്ചടി. നാലുവോട്ടിനുവേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവരായി സിപിഎം മാറി എന്നതിന് തെളിവാണ് വ്യാജ കാഫിർ സ്ക്രീൻഷോട്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു  ജില്ലാ പ്രസിഡന്‍റ് വി.ടി. സൂരജ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ, എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറിമാരായ അനുലേഖ ബൂസ, കെ.എം. അഭിജിത്ത്, ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ, കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, വി.പി. ദുൽഖിഫിൽ, പി. വാസു, ആൻ സെബാസ്റ്റ്യൻ, അർജുൻ കറ്റയാട്ട് തുടങ്ങിയവർ സംസാരിച്ചു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in