Logo
Sun, Jun 21, 2026 • 02:50 PM
LIVE TV
Watch

No business videos available

No Middle East videos available

വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടതുണ്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ചയല്ല: സണ്ണി ജോസഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 21, 2026
1 min read
SHARE:
SAVE: Login to save

വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടതുണ്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ചയല്ല: സണ്ണി ജോസഫ്

കണ്ണൂര്‍: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ചയല്ലെന്നും കടുത്ത ഉഷ്ണതരംഗവും മഴക്കുറവുമാണ് ഇതിന് കാരണമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവില്‍ ലോഡ്‌ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ കായികപ്രേമികളുടെ പ്രയാസം മനസ്സിലാക്കുന്നു. മുന്‍പ് കേന്ദ്ര പൂളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയ വൈദ്യുതി തിരിച്ചുനല്‍കേണ്ടതുണ്ട്. ഇതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി. രാജ്യത്തുടനീളവും കേരളത്തിലും മഴ കുറവായതിനാല്‍ ജലാശയങ്ങളില്‍ വെള്ളമില്ലാത്തത് വൈദ്യുതി ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറില്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചതായും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. നേതൃത്വം മാറാന്‍ പറഞ്ഞാല്‍ അപ്പോള്‍ മാറും. ഫ്‌ളക്‌സ് വയ്ക്കുന്നത് ആരെന്ന് അറിയില്ലെന്നും പറയാനുള്ളത് പാര്‍ട്ടി യോഗങ്ങളില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10