തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുള്ള 'ജനസ്പര്‍ശം' ഫയല്‍ അദാലത്തുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ഫയല്‍ കൈകാര്യം ചെയ്യല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുമായി ഫയലുകള്‍ പ്രത്യേകമായി ക്രമീകരിക്കും. ഇതിന്റെ പുരോഗതി വിലയിരുത്താന്‍ ഇനി മുതല്‍ എല്ലാ മാസവും വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരാനും തീരുമാനമായി.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പരമാവധി സംസ്ഥാനത്തിന് ലഭ്യമാക്കാനും നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൂടാതെ സര്‍ക്കാരിന്റെ പ്രധാന ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. വിവിധ വകുപ്പുകളിലെ ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ജനങ്ങളുടെ പരാതികൾക്ക് ഇനി ഉടന്‍ പരിഹാരം: 'ജനസ്പർശം' ഫയൽ അദാലത്തുകൾ കൂടുതൽ വേഗത്തിലാക്കാൻ എ.ഐ; വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം