Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സി.പി.എമ്മില്‍ കടുത്ത സംഘടനാ ദൗര്‍ബല്യമെന്ന് ഇ.പി. ജയരാജന്‍; ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നു; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയെന്നും വിമര്‍ശനം

സി.പി.എമ്മില്‍ കടുത്ത സംഘടനാ ദൗര്‍ബല്യമെന്ന് ഇ.പി. ജയരാജന്‍; ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നു; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയെന്നും വിമര്‍ശനം

കണ്ണൂര്‍: സി.പി.എമ്മിലെ കടുത്ത സംഘടനാ ദൗര്‍ബല്യങ്ങളെയും വീഴ്ചകളെയും തുറന്നുകാട്ടി മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജന്‍. രാഷ്ട്രീയ ശത്രുക്കളുടെ വ്യാജ പ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും സംഘടനാപരമായ വീഴ്ചകള്‍ വളരെ വലുതാണെന്നും അദ്ദേഹം തുറന്നടിച്ചു. വിശാല ജില്ലാ കമ്മിറ്റിക്കായുള്ള സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

പാര്‍ട്ടിയുടെ അടിത്തറയായ ബ്രാഞ്ച് കമ്മിറ്റികളില്‍ വലിയൊരു ശതമാനവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി. യോഗങ്ങള്‍ കൃത്യമായി ചേരുന്നില്ല. അംഗങ്ങള്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് താഴെത്തട്ടില്‍ കാര്യക്ഷമമായ നേതൃത്വം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍, ആ പാളിച്ചകള്‍ തിരുത്തിക്കാന്‍ ലോക്കല്‍-ഏരിയാ കമ്മിറ്റികള്‍ക്കും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ പ്രചാരണത്തെ ചെറുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ചില വ്യക്തികളുടെ തെറ്റായ പ്രവണതകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെത്തന്നെ ബാധിച്ചു. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുപോയെന്നും പണപ്പിരിവ് നടത്താന്‍ മാത്രം ഇറങ്ങുന്ന പ്രസ്ഥാനമെന്ന ആക്ഷേപം നമുക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും ഇ.പി വ്യക്തമാക്കി.

പലസ്തീന്‍ അനുകൂല നിലപാടുകളെ 'മുസ്ലിം പ്രീണനം' എന്ന് ചിത്രീകരിച്ച് എതിരാളികള്‍ പ്രചാരണം നടത്തി. ഇതിനുപുറമേ, ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചു. 2016 മുതല്‍ ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിനെയാണ് തങ്ങളുടെ സംരക്ഷകരായി കണ്ടത്. എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് അഴിച്ചുവിട്ട പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച വലിയ പാളിച്ചകളും സംഘടനാപരമായ വീഴ്ചകളും എതിരാളികള്‍ മുതലെടുത്തു. ഇത് പാര്‍ട്ടിയുടെ ജനസമ്മതി ഇടിക്കാനും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രസക്തിക്ക് മങ്ങലേല്‍പ്പിക്കാനും കാരണമായി.

ഭരണം നഷ്ടപ്പെട്ടതല്ല, മറിച്ച് പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.പരമ്പരാഗത വോട്ടര്‍മാര്‍ പോലും പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി. നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ മറുകണ്ടം ചാടിയത് എതിരാളികളുടെ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ചകൂട്ടിയെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയ പ്രേംകുമാര്‍ കെഎസ്എഫ്ഡിസി തലപ്പത്ത്; കല്‍പറ്റ നാരായണനും ജി....

Popular News

സ്വയം എറിഞ്ഞ ബോംബ് തിരിഞ്ഞുകൊത്തിയോ? ഷോണ്‍ ജോര്‍ജിനെതിരെ ആര്‍.എസ്.എസും ബി.ജെ.പിയും; കടുത്ത...

Popular News

വില്‍പ്പനയില്‍ റെക്കോഡിട്ട് ഓണം ബമ്പര്‍; 30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം

Popular News

കേരളത്തിന് കൂടുതൽ റോഡ് പദ്ധതികൾ: എം.സി. റോഡും തിരുവാഭരണ പാതയും സ്കീമിൽ ഉൾപ്പെടുത്തും; കേന്...

Save your stories

Sign in